District News
തൃശൂർ: വ്യാപാരമേഖലയെ തകർക്കുന്ന പാചകവാതക വിലവർധനവിനെതിരേ കെവിവിഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായ ഗ്യാസ് വിലവർധനവ് ഹോട്ടൽ-ബേക്കറി മേഖലയുൾപ്പെടെയുള്ള ചെറുകിട വ്യാപാരികളെ പട്ടിണിയിലേക്കു തള്ളിവിടുകയാണെന്ന് സമരക്കാർ ആരോപിച്ചു. വിലവർധനവ് പിൻവലിക്കാത്തപക്ഷം സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് വിംഗ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ജില്ല ട്രഷറർ ജോയ് മൂത്തേടൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പോൾ, നൈസൺ മാത്യു, സുബൈർ വാഴാലിപാടം, സെബാസ്റ്റ്യൻ മഞ്ഞളി, ജോഷി മാത്യു തേറാട്ടിൽ, ഷൈന ജോർജ് എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് വ്യാപാരികൾ സമരത്തിൽ അണിനിരന്നു.
District News
കാഞ്ഞങ്ങാട്: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലവർധനയ്ക്കെതിരേ ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എസ്.എൻ. പ്രമോദ്, ജോയിന്റ് സെക്രട്ടറി ടി. റിജേഷ്, സംസ്ഥാന കൗൺിൽ അംഗം കെ. പ്രീത, എം.സി. ഷഫീർ, പി. സനൂപ്, പി.പി. അനിൽകുമാർ, നീതു, ജിഷാദ് ശങ്കർ എന്നിവർ നേതൃത്വം നൽകി.
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി ഹോട്ടൽ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ, സി. ശിശുപാൽ, ഗുട്ടപ്പണ്ണ, രാജേന്ദ്ര പൈ, ഹരി ചൈത്രം, അലി ബിസ്മില്ല, ഗോപികൃഷ്ണൻ, സുദീഷ് സൂര്യ, സിദ്ദിഖ് മലബാർ, അബ്ദുള്ള എലൈറ്റ്, നദീഷ് ഒറിയാനോ, എൻ. ചന്ദ്രൻ, ഒ.ടി. കരീം, ഹമീദ് കൂളിയങ്കാൽ എന്നിവർ പ്രസംഗിച്ചു.
District News
കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയിലെ താമസക്കാരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്കിയ വനപാലകരുടെ നടപടിക്കെതിരേ ജനകീയ പ്രക്ഷോഭം. സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് 24 പേരുടെ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കാഞ്ചിയാര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഉന്നതിയില്‍ താമസിക്കുന്ന ആളുകളെ കുടിയിറക്കാനാണ് വനപാലകരുടെ നീക്കമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഉന്നതിയിലെ താമസക്കാര്ക്കുനേരേയുള്ള ദ്രോഹനടപടി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വൈദ്യുതി വിച്ഛേദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. സ്വരാജ് ലോക്കല്‍ സെക്രട്ടറി കെ.സി. ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.ബി. ഷാജി, ടോമി ജോര്‍ജ്, സി.ആര്. മുരളി, കെ.പി. സജി തുടങ്ങിയവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് കല്ലൂര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പാലക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജി ആത്രശേരി, വിജയന് മരുതൂര്‍, ബിജാന്സ് ജോര്‍ജ്,ബിന്ദു വിനേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
അടൂർ: കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദളിത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
സംഭവത്തിൽ ഉത്തരവാദികളായ അധ്യാപകരെയും റാഗിംഗിൽ പങ്കെടുത്ത വിദ്യാർഥികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സെൻട്രൽ ജംഗ്ഷനിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന യോഗത്തിൽ കെ.എൻ. രാജൻ, മണ്ണിൽ രാഘവൻ, ചന്ദ്രമോഹൻ അടൂർ, ഷേണായി തോമസ്, കാവടി തങ്കപ്പൻ, അംജിത് അടൂർ എന്നിവർ പ്രസംഗിച്ചു.
District News
കായംകുളം: ദേശീയപാത നിർമാണത്തിനായി കായംകുളം കായലിൽനിന്ന് മണൽ എടുക്കുന്നതിനിടെ ഉണ്ടായ പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവിലാണ് സംഭവം. കണ്ടല്ലൂർ തെക്ക് വാഴപ്പറമ്പിൽ അജി, ആറാട്ടുപുഴ മുൻ പഞ്ചായത്തംഗം ടി.പി. അനിൽകുമാർ എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായലിൽ മാസങ്ങളായി തുടരുന്ന ഡ്രജിംഗ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമരസമിതിക്കാർ പ്രവർത്തനം തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഡ്രജിംഗ്, പ്രദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും നിരവധി പ്രക്ഷോഭങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ഡ്രജിംഗ് സർക്കാർ തീരുമാനങ്ങൾക്കും ഹൈക്കോടതി നിരീക്ഷണങ്ങൾക്കും വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഭൂമിക്ക് ആഘാതമില്ലാത്ത രീതിയിൽ ഒരു മീറ്റർ ആഴത്തിൽ മാത്രമേ മണൽ എടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളുവെങ്കിലും കരാർ കമ്പനി ഇത് ലംഘിച്ച് ഏകദേശം 15 മീറ്റർ ആഴത്തിൽ ഡ്രജിംഗ് നടത്തുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.
ഇതിനകം മൂവായിരത്തിലധികം ലോഡ് മണൽ കായലിൽനിന്ന് നീക്കം ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ രമേശ് ചെന്നിത്തല എംഎൽഎ കായംകുളം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. മണൽ ഖനനം താത് കാലികമായി നിർത്തിവയ്ക്കാൻ ചെങ്ങന്നൂര്‍ ആർഡിഒയ്ക്ക് രമേശ് ചെന്നിത്തല എംഎൽഎ നിർദേശം നൽകി.
District News
പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടന സമ്മേളനങ്ങളില്‍ പോലും ജില്ലയിലെ എംപിയായ ആന്റോ ആന്റണിയെ പങ്കെടുപ്പിക്കാതെ സംസ്ഥാന പദ്ധതിയായി ചിത്രീകരിച്ച് അവകാശവാദം ഉന്നയിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് ഉദ്ഘാടനങ്ങള്‍ ക്രമീകരിച്ച് എംപി പങ്കെടുക്കില്ലെന്ന് ഉറപ്പു വരുത്തുന്ന രീതിയാണ് പലപ്പോഴും മന്ത്രിയും ഇടതുപക്ഷവും സ്വീകരിക്കുന്നത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉള്‍പ്പെടുത്തി 1.43 കോടി രൂപ മുടക്കി മേക്കൊഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒപി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ ജില്ലയിലെ മിക്ക പരിപാടികളില്‍ നിന്ന് ആന്റോ ആന്റണി എംപിയെ ഒഴിവാക്കുന്ന നടപടി ആരോഗ്യമന്ത്രിയുടെയും ജില്ലയിലെ മറ്റ് ഇടതുപക്ഷ നിയമസഭാംഗങ്ങളുടെയും ധിക്കാരമാണെന്നും ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
District News
ചെറുതോണി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നേരേ ചെറുതോണിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം.
ഹൈക്കോടതി പട്ടയ വിലക്ക് മാറ്റിയിട്ടും ജില്ലയിലെ പട്ടയ വിതരണം തടസപ്പെടാൻ കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെന്നു വരുത്തിത്തീർക്കാൻ സർക്കാർ നടത്തുന്ന നീക്കമാണ് ജില്ലയിലെ ഭൂപ്രശ്നങ്ങളെയാകെ സങ്കീർണമാക്കിയത്. സിഎച്ച്ആർ ലെ പട്ടയ നടപടികൾ തടഞ്ഞ് സുപ്രീം കോടതി ഉത്തരവു വന്ന് ഒന്നരവർഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് പുനഃപരിശോധിക്കുവാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാൽക്കുളംമേട് എക്കോ ടൂറിസം പദ്ധതിക്ക് വനം വകുപ്പിൽനിന്ന് അനുമതി വാങ്ങാതെ മന്ത്രി ഉദ്ഘാടനം നടത്തി. മൂന്നു ദിവസം പൂർത്തിയാകും മുമ്പേ അതും കോടതി സ്റ്റേ ചെയ്തു. മന്ത്രിയുടെ കപടതയും വഞ്ചനയും നിറഞ്ഞ സമീപനങ്ങൾക്കെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറന്പിൽ പറഞ്ഞു.
District News
സുൽത്താൻ ബത്തേരി: ദുരൂഹ സാഹചര്യത്തിൽ മരിച്ച പെലകുത്ത് ജിനീഷിന്റെയും രേഷ്മയുടെയും അസ്വാഭാവിക മരണത്തിൽ ഉത്തരവാദികളായ ബ്ലേഡ് മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോളിയാടി ടൗണിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
നാളുകളായി പ്രദേശത്ത് സജീവമായ ബ്ലേഡ് മാഫിയ സംഘങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇരുവരെയും മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം നിലനിൽക്കുന്പോഴും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ തയാറാകാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി ചെയർമാനും നെൻമേനി പ ഞ്ചായത്ത് പ്രസിഡന്റുമായ ഗംഗാധരൻ ആത്താർ അധ്യക്ഷത വഹിച്ചു. കണ്‍വീനർ എബി ജോസഫ്, വൈസ് പ്രസിഡന്റ് സുജാത ഹരിദാസ്, മിനി തോമസ്, ജയ മുരളി എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ജോർജ് കട്ടക്കയം, പി.സി. വിജയകുമാർ, എം.എം. ജോർജ്, മോഹനൻ വലിയവട്ടം, ഖാദർ മാടക്കര എന്നിവരും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. കുറ്റക്കാർക്കെതിരേ നടപടി ഉണ്ടാകുന്നതുവരെ സമര പരിപാടികൾ ശക്തമാക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
District News
കാർത്തികപുരം: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി കീറി മുറിച്ച കാർത്തികപുരം-പാറോത്തും മല റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം.
റോഡിന്റെ മധ്യത്തിലൂടെ ജെസിബി ഉപയോഗിച്ച് കീറിമുറിച്ച് പൈപ്പിട്ട ടാറിംഗ് റോഡിന്റെ ഒരുകിലോമീറ്റർ ദൂരം തകർന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കിയില്ലെന്നാണു നാട്ടുകാർ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സജീവ് ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചു.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, പഞ്ചായത്തംഗങ്ങളായ ജോയി പള്ളിപ്പറമ്പിൽ, വി.കെ. വിനോദ്, ഷീൻ തെക്കേൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തകർന്ന റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ട